8-May-2023 -
By. Business Desk
കൊച്ചി: വെറും നാലു മാസത്തിനകം 10,000 കാറുകള്‍ വിതരണം ചെയ്തുകൊണ്ട് ടാറ്റ മോട്ടോഴ്‌സിന്റെ തിയോഗോ ഇവി. 24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങുകള്‍ നേടിയെടുത്ത കാര്‍ 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങുകളാണ് നേടിയെടുത്തത്. ഇവി വാഹന ഡ്രൈവിങ്ങ് അനുഭവം ജനാധിപത്യവല്‍ക്കരിക്കുമെന്നും സുരക്ഷിതവും ശുദ്ധവും ഹരിതവുമായ സഞ്ചാരത്തിനു വേണ്ടിയുള്ള ആഗ്രഹം വ്യാപകമാക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്നു കൊണ്ട് 491 നഗരങ്ങളിലേക്ക് വിജയകരമായി എത്തിച്ചേരുകയും മൊത്തം 11.2 ദശലക്ഷം കിലോമീറ്ററുകള്‍ താണ്ടുകയും 1.6 ദശലക്ഷം ഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറത്ത് വിടുന്നത് ഇല്ലാതാക്കുകയും ചെയ്തു കൊണ്ട് തിയാഗോ. ഇവി ചരിത്രം കുറിച്ചിരിക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഇവി പ്രീമിയം, സുരക്ഷ, സാങ്കേതികവിദ്യ ഫീച്ചറുകളോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരമെന്ന സവിശേഷതയും മുന്നോട് വയ്ക്കുന്നു എന്ന് മാത്രമല്ല, ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുന്ന ഒരു രസകരമായ ഇലക്ട്രിക് ട്രെന്‍ഡ്‌സെറ്റര്‍ കൂടിയാണ് ഇതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.